പൂക്കോട്ടുംപാടം: ക്ഷേത്ര വിഗ്രഹധ്വംസനത്തിനു ശേഷം പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ക്ഷേത്രത്തില്‍ നടത്തിയ അഷ്ടമംഗല്യ പ്രശ്നത്തില്‍ ഉപദേവതകളെ ക്ഷേത്രത്തിനു പുറത്ത് പ്രത്യേകം ശ്രീകോവിലുകളില്‍ പ്രതിഷ്ഠക്കണമെന്നു പ്രശ്നവിധിയില്‍ പറഞ്ഞിരുന്നു. അതുപ്രകാരം അയ്യപ്പന്‍, ഭഗവതി ശ്രീകോവിലുകള്‍ക്ക് തച്ചുശാസ്ത്ര വിദഗ്ധന്‍ കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരി കുറ്റിയടിക്കല്‍ നിര്‍വഹിച്ചു. ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം. ദാമോദരന്‍ നമ്പൂതിരി പ്രത്യേക പൂജകള്‍ക്ക് മുഖ്യ കാര്‍മികത്വം നല്‍കി. ക്ഷേത്ര നിർമാണത്തിനാവശ്യമായ സാധനസാമഗ്രികളും ഉല്‍പന്നങ്ങളും ഭക്തജനങ്ങള്‍ക്ക് സംഭാവന ചെയ്യാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ ക്ഷേത്രം ഭാരവാഹികളായ മറ്റത്തില്‍ രാധാകൃഷ്ണന്‍, കെ.പി. സുബ്രഹ്മണ്യന്‍ കെ. സതീശന്‍, ചക്കനാത്ത് ശശികുമാര്‍, കരിമ്പില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫോട്ടോ ppm1 പൂക്കോട്ടുംപാടം വില്ല്വത്ത് ക്ഷേത്രത്തില്‍ ഉപദേവത ശ്രീകോവില്‍ നിർമാണത്തിന് കാണിപ്പയ്യൂര്‍ കുട്ടന്‍ നമ്പൂതിരി കുറ്റിയടിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.