പാട്ടുത്സവ് കാര്‍ണി​െവൽ നഗരസഭയിലേക്ക് അടക്കേണ്ട തുക​യെ ചൊല്ലി തർക്കം

നിലമ്പൂർ: പാട്ടുത്സവ് ഫെസ്റ്റിവെലി‍​െൻറ ഭാഗമായി ടാക്‌സി തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തുന്ന കാര്‍ണിവെലിന് നഗരസഭയിലേക്ക് അടക്കേണ്ട തുകയെ ചൊല്ലി സംഘാടകരും നഗരസഭ അധികൃതരും തമ്മിൽ തർക്കം. ഇതേ തുടർന്ന് നഗരസഭ അധികൃതർ കാര്‍ണിവെലിന് അനുമതി നൽകാൻ വിസമ്മതിച്ചത് പ്രതിഷേധത്തിനിടയാക്കി. അനുമതിക്കായി തിങ്കളാഴ്ച രാവിലെ നഗരസഭ ഓഫിസിലെത്തിയ തൊഴിലാളികള്‍ നടപടികള്‍ വൈകിയതോടെ അധികൃതരുടെ മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. 2013--14 വര്‍ഷത്തെ ഓഡിറ്റ് ഒബ്ജക്ഷന്‍ പ്രകാരം കാര്‍ണിവെല്‍ കമ്മിറ്റി നാലര ലക്ഷത്തിലധികം രൂപ നഗരസഭയിലേക്ക് തിരിച്ചടക്കേണ്ടതുണ്ടെന്നും ഇത് ലഭിക്കാതെ പുതിയ അനുമതി നൽകാനാവില്ലെന്നുമാണ് നഗരസഭ സെക്രട്ടറിയും ഭരണസമിതിയും അറിയിച്ചത്. 50,000 രൂപ വീതം അടച്ചുതീര്‍ക്കാമെന്ന് നടത്തിപ്പുകാർ പറഞ്ഞെങ്കിലും ഭരണസമിതി അംഗീകരിച്ചില്ല. തുടര്‍ന്ന് നഗരസഭ പ്രതിപക്ഷ നേതാവ് വേലുക്കുട്ടിയും മറ്റു കൗൺസിലര്‍മാരും സ്ഥലത്തെത്തി വിഷയം ചര്‍ച്ച ചെയ്തു. ഒടുവില്‍ 75,000 രൂപ താൽക്കാലികമായി അടക്കാൻ ധാരണയിലെത്തി. ഈ സംഖ‍്യ അടച്ചതോടെ അനുമതി നൽകി. ചൊവ്വാഴ്ചയാണ് കാര്‍ണിവെൽ ആരംഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.