നിലമ്പൂർ: മലയോരമേഖലകളിലെ കച്ചവടസ്ഥാപനങ്ങളിലും മറ്റു ധനകാര‍്യസ്ഥാപനങ്ങളിലും സ്ഥാപിച്ച സി.സി.ടി.വി കാമറകളിൽ മിക്കതും തകരാറിലായത് പൊലീസിന് തലവേദനയാകുന്നു. ശരിയായ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലും സ്ഥാപിച്ച കമ്പനികളിൽ നിന്ന് സമയോജിത സർവിസ് ലഭിക്കാത്തതിനാലും ഭൂരിപക്ഷം കാമറകളും പ്രവർത്തനരഹിതമാണ്. വഴിക്കടവ് ടൗൺ കേന്ദ്രീകരിച്ച് നടന്ന ചില മോഷണശ്രമങ്ങളെ കുറിച്ച അന്വേഷണത്തിൽ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് ഇവയിൽ പലതും തകരാറിലായി കിടക്കുന്നത് പൊലീസ് കണ്ടെത്തിയത്. സി.സി.ടി.വി കാമറകൾ പൊലീസിെൻറ കേസന്വേഷണത്തിന് ഏറെ ഗുണകരമായിരുന്നു. നിലമ്പൂരിൽ അജ്ഞാത വാഹനമിടിച്ച് രണ്ട് പേർ മരിച്ച രണ്ട് സംഭവങ്ങളിലെയും വാഹനങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തിയത് സി.സി.ടി.വി കാമറകളിൽ പതിഞ്ഞ ദൃശ‍്യങ്ങളിൽ നിന്നായിരുന്നു. പൊതുമേഖല സ്ഥാപനങ്ങളിലെയും സഹകരണ മേഖലകളിലെയും ധനകാര‍്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ച കാമറകളുടെ സ്ഥിതിയും മറിച്ചല്ല. കാമറകളുടെ ആവശ‍്യകതയെ കുറിച്ച് പൊലീസ് നിരന്തരം ബോധവത്കരണം നൽകുന്നുണ്ടെങ്കിലും കാമറകൾ നന്നാക്കാനുള്ള നടപടികൾ ഉണ്ടാവുന്നില്ല. തകരാർ പരിഹരിച്ചുതരാൻ കമ്പനികളോട് ആവശ‍്യപ്പെടുന്നുണ്ടെങ്കിലും നീണ്ടുപോവുകയാണെന്ന് വ‍്യാപാരികളും പറയുന്നു. ഇത്തരം പരാതികൾ രേഖാമൂലം ലഭിച്ചാൽ നിയമനടപടികൾ സ്വീകരിക്കാമെന്ന് വ‍്യാപാരികൾക്കും ധനകാര‍്യസ്ഥാപനങ്ങൾക്കും പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. പടം:4 സി.സി.ടി.വി കാമറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.