വാഴക്കാട്: വേനലെത്തും മുേമ്പ ചാലിയാര്‍ പുഴയുടെ തീരങ്ങളില്‍ ജലക്ഷാമം രൂക്ഷമാവുന്നു. കവണക്കല്ല് പാലത്തിെൻറ ഷട്ടറുകള്‍ തുറന്നുവിടുന്നതാണ് കാരണമായി കണ്ടെത്തുന്നത്. കിന്‍ഫ്ര തുടങ്ങിയ ഒട്ടേറെ പദ്ധതികള്‍ക്കായി ദിനേനെ ഗ്യാലന്‍ കണക്കിന് വെള്ളമാണ് ചാലിയാറില്‍നിന്ന് പമ്പ് ചെയ്യുന്നത്. പുഴയില്‍ ജലവിതാനം കുറഞ്ഞതോടെ തീരദേശത്തെ കിണറുകളും വറ്റാൻ തുടങ്ങി. കവണക്കല്ലിനു മീതെ ചാലിയാറില്‍ മൂന്നിലധികം െറഗുലേറ്ററുകളും നിരവധി തടയണകളും വന്നതോടെ പുഴയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ചാലിയാറില്‍നിന്ന് ചെറു തോടുകള്‍ വഴി ജലം എത്തിച്ചു കൃഷി ചെയ്യുന്നവർ ഇതോടെ ദുരിതത്തിലായി. പാടശേഖരങ്ങളില്‍ വെള്ളം കിട്ടാതെ നെല്‍കൃഷി ഉള്‍പ്പെടെയുള്ളവ ഉണങ്ങാനും തുടങ്ങിയിട്ടുണ്ട്. രാത്രിയില്‍ ചാലിയാറില്‍നിന്ന് നിര്‍ബാധം തുടരുന്ന അനധികൃത മണലെടുപ്പുകാര്‍ക്ക് ഒത്താശചെയ്യുന്ന വിധമാണ് കവണക്കല്ല് പാലത്തിെൻറ ഷട്ടറുകള്‍ ഇടക്കിടെ തുറന്നുവിടുന്നതെന്ന് തീരവാസികള്‍ പറയുന്നു. പുഴയില്‍ ജലവിതാനം കുറഞ്ഞാല്‍ മണല്‍ മാഫിയക്ക് മണല്‍ കൊയ്ത്ത് നടത്താന്‍ സഹായകമായ സ്ഥിതിയാണെന്നും വിലയിരുത്തപ്പെടുന്നു. ഷട്ടറുകള്‍ തുറന്നുവിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജലസേചന വകുപ്പ് മേധാവികള്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് കര്‍ഷകര്‍. ഊര്‍ക്കടവ് കവണക്കല്ല് െറഗുലേറ്റര്‍ കം ബ്രിഡ്ജ് (ഫയല്‍ ചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.