അപ്പീൽ 1000 കടന്നു തൃശൂർ: കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോൾ അപ്പീലുകൾ 1000 കടന്നു. ദിവസവും അപ്പീലുകളുടെ തള്ളിക്കയറ്റമാണ് സംഘാടകരെ വലക്കുന്നത്. തിങ്കളാഴ്ച വരെ 1055 അപ്പീലുകളാണ് ലഭിച്ചത്. ഇതിലൂടെ 52.75 ലക്ഷം രൂപയാണ് കമ്മിറ്റിക്ക് ലഭിച്ചത്. മികച്ച പ്രകടനത്തോടെ എ ഗ്രേഡ് നേടിയ ഇരുനൂറോളം പേർക്കാണ് ഇതുവരെ അപ്പീലിനു നൽകിയ പണം തിരികെ നൽകിയത്. ഇൗ ഇനത്തിൽ 10 ലക്ഷം രൂപയാണ് തിരിച്ചുകൊടുത്തത്. പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽനിന്നാണ് കൂടുതൽ അപ്പീലുകൾ എത്തിയത്. ബാലാവകാശ കമീഷെൻറ വ്യാജ അപ്പീലുകൾ തിങ്കളാഴ്ച ഒന്നും എത്തിയില്ല. ശരിയായ രീതിയിൽ വന്ന ഒരു അപ്പീൽ കമ്മിറ്റി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.