മങ്കട: മങ്കട അയ്യപ്പഭക്ത സംഘത്തിെൻറ നേതൃത്വത്തിൽ മങ്കട തലത്രപ്പടിയില്‍വെച്ച് 20ന് ജനകീയ അയ്യപ്പന്‍ വിളക്ക് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗണപതി ഹോമം, കുടിവെപ്പ്, ഉഷപൂജ, കേളി, ഉച്ചപൂജ, മേളം, പാലക്കൊമ്പ് എഴുന്നള്ളിപ്പ്, അയ്യപ്പന്‍ പാട്ട്, കനലാട്ടം പൊലിപ്പാട്ട്, തിരിഉഴിച്ചില്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികളായ പാറക്കല്‍ നാരായണന്‍ കുട്ടി, മാട്ടപ്പാടന്‍ സുകുമാരന്‍ എന്നിവര്‍ അറിയിച്ചു. മങ്കടയില്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബാളിെൻറ ആരവമുയരുന്നു ഗാലറിക്ക് കാല്‍ നാട്ടി മങ്കട: അഖിലേന്ത്യ സെവന്‍സ് ഫുട്ബാളിന് മങ്കടയില്‍ ആരവമുയരുന്നു. ഇൻഡിപെൻഡന്‍സ് സോക്കര്‍ ക്ലബിെൻറ നേതൃത്വത്തില്‍ മങ്കട ഹൈസ്‌കൂള്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ 29നാണ് ആരംഭിക്കുന്നത്. 24 ടീമുകളാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്ബാള്‍ മാമാങ്കത്തില്‍ പങ്കെടുക്കുക. ഏഴായിരത്തോളം പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ഗാലറിയാണ് ഒരുക്കുന്നത്. മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്നും കുറ്റമറ്റ രീതിയില്‍ മത്സരങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. ഗാലറിയുടെ നിർമാണത്തിന് കാല്‍നാട്ടല്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷഹീദ എലിക്കോട്ടില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം കെ. കൃഷ്ണന്‍കുട്ടി, സംഘാടകരായ ഫിറോസ്, ബാവ, ജലാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചിത്രം:Mankada Football. മങ്കട അഖിലേന്ത്യ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെൻറ് ഗാലറി നിര്‍മാണത്തിനുള്ള കാല്‍നാട്ടല്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. സഹീദ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.