ഇന്ത്യ സംസ്കാരങ്ങളുടെ സമന്വയ ഭൂമിക ^ഡോ. ഫസല്‍ ഗഫൂര്‍

ഇന്ത്യ സംസ്കാരങ്ങളുടെ സമന്വയ ഭൂമിക -ഡോ. ഫസല്‍ ഗഫൂര്‍ കൊളത്തൂർ: ഇന്ത്യയുടേത് ഏക സംസ്കാരമെല്ലന്നും ദേശീയവും വിദേശീയവുമായ സംസ്കാരങ്ങളില്‍നിന്ന് ഉടലെടുത്തതാെണന്നും എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസല്‍ ഗഫൂര്‍. സർ സയ്യിദ് അഹമ്മദ് ഖാ​െൻറ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഹെറിറ്റേജ് സ​െൻറര്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ സയ്യിദിനെ ചിലര്‍ ബ്രിട്ടീഷ് അനുകൂലിയായും മുസ്ലിം സാമുദായിക വാദിയായും ചിത്രീകരിക്കുന്നത് കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പൽ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. ഗിരീഷ് രാജ്, വി. മൊയ്തുണ്ണി, ഡോ. കുഞ്ഞഹമ്മദ്, കെ.എം.ടി. ഉണ്ണീന്‍കുട്ടി, ഉമര്‍ തയ്യില്‍ എന്നിവര്‍ സംസാരിച്ചു. moid L1 padam: സർ സയ്യിദ് അഹമ്മദ് ഖാ​െൻറ 200-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ഹെറിറ്റേജ് സ​െൻറര്‍ സംഘടിപ്പിച്ച പരിപാടി ഡോ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.