കാളികാവ്: അങ്ങാടിയിൽ . റോഡിലെ ഗർത്തം ഗതാഗതം ദുരിതമാക്കി. അധികൃതരുടെ മൂക്കിന് താഴെയാണ് പൈപ്പ് തകർന്ന് റോഡ് കുളമായി മാറിയിരിക്കുന്നത്. പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് മാസങ്ങളായിട്ടും പരിഹരിച്ചിട്ടില്ല. കാളികാവ് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഒാഫിസുകൾ, പൊലീസ് സ്റ്റേഷൻ എന്നിവക്കു സമീപമാണ് പൈപ്പ് പൊട്ടി റോഡിൽ വലിയ കുളം രൂപപ്പെട്ടിരിക്കുന്നത്. ഈ കുളം നീന്തിക്കയറി വേണം ഈ ഓഫിസുകളിലേക്ക് പോകാൻ. വാഹനങ്ങളെല്ലാം ഈ വഴിയാണ് കടന്ന് പോകുന്നത്. റോഡിലൂടെയും അഴുക്ക് ചാലിലൂടെയും ധാരാളം ശുദ്ധജലമാണ് പാഴാകുന്നത്. പൊലീസ് സ്റ്റേഷൻ റോഡ് ജങ്ഷനിലും പൈപ്പ് തകർന്നിട്ടുണ്ട്. മധുമല പൈപ്പ് പൊട്ടി അഞ്ചച്ചവിടി, വെന്തോടൻപടി, പുറ്റമണ്ണ എന്നിവിടങ്ങളിലും വെള്ളം പാഴാകുന്നുണ്ട്. പടം: കാളികാവ് അങ്ങാടിയിൽ പൈപ്പ് പൊട്ടി റോഡ് കുളമായി മാറിയ നിലയിൽ കളിമുറ്റം തുവ്വൂർ ജനകീയ അഖിലേന്ത്യ ഫുട്ബാൾ: ഫിഫ മഞ്ചേരി -1. അൽ മിൻഹാൽ വളാഞ്ചേരി -0. ചൊവ്വാഴ്ച: റോയൽ ട്രാവൽസ് കോഴിക്കോട് x എ.വൈ.സി ഉച്ചാരക്കടവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.