ഷൊർണൂർ: സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാനത്തിന് നൃത്താവിഷ്കാരവുമായി കേരള കലാമണ്ഡലം. കഥകളി, കൂടിയാട്ടം, ഒപ്പന എന്നിവയോടൊപ്പം പൂരവും കുടമാറ്റത്തിെൻറ ദൃശ്യചാരുതയും ഒത്തുചേരുന്നതാകും ശനിയാഴ്ച ഉദ്ഘാടന വേദിയിൽ കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തരൂപം. മുരുകൻ കാട്ടാക്കട രചിച്ച് എം.ജി. ശ്രീകുമാർ ആലപിച്ച 'സഹ്യനിൽനിന്ന് സാഗരം വരെ നാക്കില വീണ പോലെ' എന്നുതുടങ്ങുന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് നൃത്തവിഭാഗം അധ്യാപിക രാജലക്ഷ്മിയും കഥകളി വിഭാഗം മേധാവി ഗോപകുമാറുമാണ്. അധ്യാപികമാരായ ആര്യ, ചിത്ര, കൃഷ്ണേന്ദു, ശ്രീജ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ബിരുദ, ബിരുദാനന്തര വിദ്യാർഥികളായ 43 പേരാണ് സംഗീതശിൽപവുമായി അരങ്ങിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.