സി.പി.എം ജില്ല സമ്മേളനം: നാളെ പെരിന്തൽമണ്ണയിൽ കർശന ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണ: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് ഞായറാഴ്ച ഉച്ചക്ക് ഒന്ന് മുതൽ കോഴിേക്കാട്-പാലക്കാട് ദേശീയ പാതയിലും പെരിന്തൽമണ്ണ നഗരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലക്കാട്ടുനിന്ന് കോഴിേക്കാട് ഭാഗത്തേക്കുള്ള ഹെവി വാഹനങ്ങൾ കുമരംപുത്തൂരിൽനിന്ന് മേലാറ്റൂർ, പാണ്ടിക്കാട്, മഞ്ചേരി വഴി പോകണം. മറ്റ് വാഹനങ്ങളും പൊന്ന്യാകുർശ്ശി ബൈപാസിൽനിന്ന് മാനത്തുമംഗലം ബൈപാസ് വഴിയോ പട്ടിക്കാട് വഴിയോ, പാതാക്കര റോഡ് വഴിയോ പോകണം. മണ്ണാർക്കാട്ടുനിന്ന് വന്ന് പെരിന്തൽമണ്ണയിൽ ട്രിപ് അവസാനിപ്പിക്കുന്ന ബസുകൾ മനഴി സ്റ്റാൻഡിൽ നിർത്തിയിടണം. എന്നാൽ, മലപ്പുറം ഭാഗത്തേക്കുള്ള ബസുകൾ പാതാക്കര റോഡ് വഴി പട്ടാമ്പി റോഡിൽ പ്രവേശിച്ച് ജൂബിലി റോഡിലൂടെ പോകണം. മണ്ണാർക്കാട് ഭാഗത്തുനിന്ന് മേലാറ്റൂർ, പാണ്ടിക്കാട് ഭാഗത്തേക്ക് വരുന്ന ബസുകൾ മനഴി സ്റ്റാൻഡിൽ വന്ന് പൊന്ന്യാകുർശ്ശിയിൽനിന്ന് തിരിഞ്ഞ് മാനത്തുമംഗലം ബൈപാസ് വഴി പോകണം. കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാേട്ടക്കുള്ള ഹെവി വാഹനങ്ങൾ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട്-മേലാറ്റൂർ വഴി പോകണം. വളാഞ്ചേരി ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ബൈപാസ് ജങ്ഷനിൽനിന്ന് തിരിഞ്ഞ് മാനത്തുമംഗലം ബൈപാസ് വഴി പോകണം. കോഴിക്കോട്, മലപ്പുറം, വളാഞ്ചേരി ഭാഗത്തുനിന്ന് പട്ടമ്പി ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ജൂബിലി ജങ്ഷനിൽനിന്ന് തിരിഞ്ഞ് പട്ടാമ്പി റോഡിൽ പ്രവേശിക്കണം. വളാഞ്ചേരി, കോട്ടക്കൽ ഭാഗത്തുനിന്ന് വന്ന് പെരിന്തൽമണ്ണയിൽ ട്രിപ് അവസാനിപ്പിക്കുന്ന ബസുകൾ തറയിൽ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിച്ച് മടങ്ങണം. പട്ടാമ്പി ഭാഗത്തുനിന്ന് നിലമ്പൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ജൂബിലി റോഡിൽ പ്രവേശിച്ച് ബൈപാസ് വഴി പോകണം. പട്ടാമ്പി ഭാഗത്തുനിന്ന് വന്ന് പെരിന്തൽമണ്ണയിൽ ട്രിപ് അവസാനിപ്പിക്കുന്ന ബസുകൾ ജൂബിലി ജങ്ഷനിൽ ആെള ഇറക്കി മടങ്ങണം. നിലമ്പൂർ, പാണ്ടിക്കാട് ഭാഗത്തുനിന്ന് വരുന്ന ബസുകൾ മാനത്തുമംഗലത്തുനിന്ന് പൊന്ന്യാകുർശ്ശി ബൈപാസ് വഴി മനഴി സ്റ്റാൻഡിൽ പോവുകയോ മാനത്തുമംഗലത്ത് ട്രിപ് അവസാനിപ്പിക്കുകയോ ചെയ്യാം. നിലമ്പൂർ, പാണ്ടിക്കാട് ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗേത്തക്ക് പോകേണ്ട ബസുകൾ മാനത്തുമംഗലത്തുനിന്ന് പൊന്ന്യാകുർശ്ശി ബൈപാസ് വഴി മനഴി സ്റ്റാൻഡിൽ പ്രവേശിച്ച് പാതാക്കര റോഡ് വഴി പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.