ദമ്പതികളുടെ കൊലപാതകം: മകനും വാടകക്കൊലയാളികളും പിടിയിൽ

കോയമ്പത്തൂർ: തിരുപ്പൂർ ജില്ലയിലെ കാേങ്കയത്തിന് സമീപം ദമ്പതികൾ കൊല്ലപ്പെട്ട കേസിൽ മകനും വാടകക്കൊലയാളികളും കസ്റ്റഡിയിൽ. കാേങ്കയം നീലക്കാട്ടുത്തോട്ടം പളനിസാമി (60), ഭാര്യ കണ്ണമ്മാൾ (55) എന്നിവരെ ബുധനാഴ്ച രാവിലെയാണ് വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സ്വർണവും പണവും മോഷ്ടിക്കപ്പെട്ടിരുന്നില്ല. ദമ്പതികൾക്ക് പെരിയസാമി, ജ്യോതിലക്ഷ്മി എന്നീ രണ്ട് മക്കളുണ്ട്. സംഭവസമയത്ത് പെരിയസാമി തിരുച്ചെന്തൂർ ക്ഷേത്രത്തിലേക്ക് പോയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പളനിസാമിക്ക് 24 ഏക്കർ കൃഷിഭൂമിയുണ്ട്. സ്വത്തിൽ ത​െൻറ പങ്ക് ലഭ്യമാകില്ലെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പെരിയസാമി പറഞ്ഞു. കൊല നടത്താൻ നിയോഗിച്ച കാർ ഡ്രൈവർ നാഗരാജ്, തോട്ടം തൊഴിലാളി യുവരാജ് എന്നിവരും പിടിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.