പറവണ്ണ വെട്ട്: ആറ് പേർക്കെതിരെ കേസ്

തിരൂർ: പറവണ്ണയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വേളാപുരം സ്വദേശി പള്ളാത്ത് ആഷിഖിനെ (19) വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ആറ് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.എം പ്രവർത്തകരും പറവണ്ണ റഹ്മത്താബാദ് സ്വദേശികളുമായ ഉണ്ണിയാപ്പ​െൻറ പുരക്കൽ മുഹമ്മദ് റിൻഷാദ്, ഉണ്ണിയാപ്പ​െൻറ പുരക്കൽ സൗഫീർ, കമ്മാക്കാ​െൻറ പുരക്കൽ നിയാസ്, കമ്മാക്കാ​െൻറ പുരക്കൽ റാസിക്ക്, കുട്ടുക്കടവത്ത് അമീൻ, ഉണ്ണിയാപ്പ​െൻറ പുരക്കൽ ആഷിഖ് എന്നിവരടങ്ങുന്ന സംഘമാണ് തന്നെ ആക്രമിച്ചതെന്ന ആഷിഖി​െൻറ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.