ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. അബ്ദുൽ റസാഖ് സി.പി.എം താനൂർ ഏരിയ സെക്രട്ടറിയായി െതരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണിത് താനൂർ: താനാളൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് പദവിയിൽ മാറ്റത്തിന് സാധ്യതയേറി. നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. അബ്ദുൽ റസാഖ് സി.പി.എം താനൂർ ഏരിയ സെക്രട്ടറിയായി െതരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പ്രസിഡൻറ് പദവിയിൽ മാറ്റത്തിന് സാധ്യത വന്നത്. റസാഖ് മാറുന്ന പക്ഷം എൻ. മുജീബ് ഹാജിയുടെ പേരാണ് പ്രഥമ പരിഗണനയിലുള്ളത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ പി.എസ്. സഹദേവെൻറ പേരും പ്രസിഡൻറ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.