തിരൂർ: ജെ.സി.ഐ ഇന്ത്യ സോൺ 21ലെ മികച്ച ചാപ്റ്ററിനുള്ള പുരസ്കാരം ഉൾെപ്പടെ വ്യത്യസ്ത ബഹുമതികൾ തിരൂർ ജെ.സി.ഐക്ക് ലഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക-സാംസ്കാരിക-കല-ജീവകാരുണ്യ-വ്യക്തിത്വ വികസന മേഖലയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് മികച്ച ജെ.സി.ഐയായി തെരഞ്ഞെടുത്തത്. മികച്ച സെക്രട്ടറി (വി.വി. സത്യാനന്ദൻ), പ്രസിഡൻറ് (ജംഷാദ് കൈനിക്കര), മികച്ച വനിത ക്ഷേമപ്രവർത്തനം (കെ.ടി.ഒ സാബിറ), മികച്ച എഡിറ്റർ (നജ്മുദ്ദീൻ), ബിസിനസ് സംരംഭകൻ (കമർഷ കൂട്ടായി), വ്യക്തിഗത പുരസ്കാരങ്ങളും ലഭിച്ചു. ജംഷാദ് കൈനിക്കര, വി.വി. സത്യാനന്ദൻ, പി. സാജിദ്, എം.കെ. റഷീദ്, സി.കെ. നിസാം, സി.കെ. ഹാരിസ്, പി. റിയാസ്, ടി. ഷറഫുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കല്ലിങ്ങൽ നേർച്ച തിരൂർ: കോട്ട് കല്ലിങ്ങൽ നേർച്ച ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ നടക്കും. നാലിന് ഉച്ചക്ക് 2.30ന് കൊടിയേറ്റ വരവ് മഖാമിൽനിന്ന് പുറപ്പെട്ട് നഗരപ്രദക്ഷിണത്തോടെ തിരിച്ച് മഖാമിലെത്തി കൊടിയേറ്റും. വാദ്യമേളങ്ങളും കലാരൂപങ്ങളും ഗജവീരന്മാരും ഘോഷയാത്രക്ക് അകമ്പടിയേകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.