തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിന് ആംബുലൻസും വാനും നൽകും -സി. മമ്മുട്ടി എം.എൽ.എ പട്ടർനടക്കാവ്: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ തിരുനാവായ എഫ്.എച്ച്.സിക്ക് ആംബുലൻസും വാനും അനുവദിക്കുമെന്ന് സി. മമ്മുട്ടി എം.എൽ.എ. കൈത്തക്കര കുത്തുകല്ലിൽ നടന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ജില്ലതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുമ്പോഴാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്വാഗത പ്രസംഗത്തിൽ കേന്ദ്രത്തിന് ഒരു വാഹനം അനുവദിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി ആവശ്യപ്പെട്ടതനുസരിച്ചാണ് ഒന്നിനുപകരം രണ്ട് വാഹനം നൽകാമെന്ന് എം.എൽ.എ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.