മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ യാത്രക്കാരെയും ടാക്സി ഡ്രൈവർമാരെയും വലക്കുന്ന പ്രശ്നത്തിന് പരിഹാരമാവുന്നു. ടാക്സി സ്റ്റാൻഡ് നവീകരിക്കാനും പാസഞ്ചർ ലോഞ്ച് നിർമിക്കാനും പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 25 ലക്ഷം അനുവദിച്ചു. ടാക്സി സ്റ്റാൻഡ് കം പാസഞ്ചർ ലോഞ്ചിെൻറ എസ്റ്റിമേറ്റുണ്ടാക്കുന്നതിെൻറ ഭാഗമായി രൂപരേഖ തയാറാക്കുന്ന നടപടികൾ മുനിസിപ്പൽ എൻജിനീയർ ആരംഭിച്ചിട്ടുണ്ട്. ഈ വർഷംതന്നെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാനാണ് പദ്ധതി. ടാക്സി സ്റ്റാൻഡ് ശോച്യാവസ്ഥയിലായിട്ട് കാലങ്ങളായി. ആസ്ബസ്റ്റോസ് ഷീറ്റ് പൊളിഞ്ഞുവീഴാറായിട്ടുണ്ട്. സ്റ്റാൻഡ് ഇവിടെനിന്ന് മാറ്റണമെന്ന് ആവശ്യമുയരുകയും കഴിഞ്ഞ നഗരസഭ ഭരണസമിതി ശ്രമം നടത്തുകയും ചെയ്തിരുന്നെങ്കിലും ഫലം കണ്ടില്ല. ടാക്സി സ്റ്റാൻഡ് വലിപ്പം കുറച്ച് നിലനിർത്തി ഇതിനോട് ചേർത്ത് പാസഞ്ചർ ലോഞ്ച് നിർമിക്കും. കംഫർട്ട് സ്റ്റേഷനോട് ചേർന്ന വെയിറ്റിങ് ഷെഡ് ഇടുങ്ങിയതായതിനാൽ ദീർഘദൂര യാത്രക്കാർ റോഡിലാണ് ബസ് കാത്തുനിൽക്കുന്നത്. പാസഞ്ചർ ലോഞ്ച് ഇവർക്ക് അനുഗ്രഹമാവും. mpmrs1 മലപ്പുറം കുന്നുമ്മൽ ടാക്സി സ്റ്റാൻഡും ബസ് സ്റ്റോപ്പും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.