പാലക്കാട്: മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷെൻറ നേതൃത്വത്തിൽ നടത്തുന്ന പത്താംതര തുല്യത, ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും തുല്യത ക്ലാസുകൾ ജനുവരി ഏഴിന് രാവിലെ 10ന് പാലക്കാട് പി.എം.ജി.എച്ച്.എസ് സ്കൂളിൽ ആരംഭിക്കുമെന്ന് സെൻറർ കോഒാഡിനേറ്റർ അറിയിച്ചു. കോണിക്കമ്പാടം നീർപാലം നന്നാക്കിയില്ല; കൃഷി ഉണങ്ങുന്നു കൊടുവായൂർ: തകർന്ന കോണിക്കമ്പാടം നീർപാലം നാല് വർഷമായിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഏക്കർകണക്കിന് പാടം ഉണക്കത്തിൽ. 110 ഏക്കർ നെൽകൃഷിയാണ് ഉണക്കം നേരിടുന്നത്. വെട്ടുമ്പുള്ളി പാടശേഖരത്തിലെ മലയക്കോട്, മലയങ്കോട്, മാന്തുരുത്തി വെട്ടുമ്പുള്ളി എന്നീ പ്രദേശങ്ങളിലാണ് ഈ കൃഷിയിടം. ഇറിഗേഷൻ അധികൃതർ സ്ഥലം പരിശോധിക്കാനെത്തുന്നതല്ലാതെ പരിഹാരം ഉണ്ടാവുന്നില്ല. നീർപാലം പുനർനിർമാണം നടത്തണമെന്നാവശ്യപ്പെട്ട് കൊടുവായൂർ പഞ്ചായത്ത് ഭരണ സമിതിയും കൃഷിഭവൻ അധികൃതരും നിരവധി തവണ ജലസേചന വകുപ്പ് അധികൃതരെ കണ്ടിരുന്നുവെന്ന് കൊടുവായൂർ പഞ്ചായത്ത് പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് പറഞ്ഞു. എന്നാൽ, നീർപാലം പുനർനിർമിക്കുന്നതിനായി ജലസേചന വകുപ്പ് ടെൻഡർ ക്ഷണിച്ചെങ്കിലും കരാറുകാർ ആരും പ്രവൃത്തി ഏറ്റെടുത്തില്ലെന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഡി. രാജൻ പറഞ്ഞു. പൊട്ടുപാറ-പള്ളത്ത് റോഡ് നാടിന് സമർപ്പിച്ചു മണ്ണൂർ: ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച മണ്ണൂർ പൊട്ടുപാറ, മേനോടത്ത് കളം, പള്ളത്ത് റോഡിെൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.പി. ബിന്ദു നിർവഹിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, അധ്യക്ഷതവഹിച്ചു. ബ്ലോക്ക് അംഗം പി.കെ. രാമകൃഷ്ണൻ, പഞ്ചായത്ത് അംഗങ്ങളായ അനിത, എം. ശിവപ്രകാശ്, ബാലകൃഷ്ണൻ, സുന്ദര കുമാരി, മധുസൂതനനുണ്ണി, ടി.ആർ. ശശി, ഒ.എം. മുരളി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ആർ. ശാന്തകുമാരി സ്വാഗതവും ഗണേശൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.