'ശബരി ആശ്രമം സ്​മാരകമാക്കുന്നത് മാതൃകാപരം'

പാലക്കാട്: മഹാത്മാഗാന്ധി സന്ദർശനം നടത്തിയ അകത്തേത്തറയിലെ ശബരി ആശ്രമം ഗാന്ധി സ്മാരകമായി മാറ്റുന്നത് അർഥവത്തായ പ്രവൃത്തിയാണെന്ന് വി.എസ്. അച്യുതാനന്ദൻ. ശബരി ആശ്രമത്തിൽ മഹാത്മാഗാന്ധി സന്ദർശനം നടത്തിയപ്പോൾ വിശ്രമിച്ച മൺകുടിൽ ദേശീയ സ്മാരകമാക്കി സംരക്ഷിക്കുന്നതിനുള്ള നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശബരി ആശ്രമ സ്ഥാപകനായ കൃഷ്ണസ്വാമി അയ്യരെയും സഹോദരൻ അയ്യപ്പനെയും പോലെ സാമൂഹിക സമത്വത്തിന് വേണ്ടി പോരാടിയവർക്കാണ് ചരിത്രത്തിൽ സ്ഥാനമുള്ളതെന്നും വി.എസ് പറഞ്ഞു. അകത്തേത്തറ പഞ്ചായത്ത് പ്രസിഡൻറ് ഡി. സദാശിവൻ അധ്യക്ഷത വഹിച്ചു. ഒാൾ കേരള ഹരിജൻ സേവാസംഘം പ്രസിഡൻറ് ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ, വാർഡ് അംഗം എസ്. ഷിജു, പ്രഫ. പി.എ. വാസുദേവൻ, ടി. ദേവൻ, പി. നാരായണൻ, കെ. സുദർശനൻ, കൃഷ്ണസ്വാമി അയ്യരുടെ പൗത്രൻ മോഹൻദാസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.