ട്രാഫിക് പരിഷ്‌കാരം: പൊതുജനങ്ങള്‍ക്ക് നിർദേശങ്ങള്‍ സമര്‍പ്പിക്കാം

മലപ്പുറം: മഞ്ചേരിയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ട്രാഫിക് പരിഷ്‌കാരത്തിന് രൂപം നല്‍കുന്നതിന് പൊതുജനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്കും നിർദേശങ്ങള്‍ സമര്‍പ്പിക്കാമെന്ന് ജില്ല കലക്ടര്‍ അമിത് മീണ അറിയിച്ചു. സ്ഥാപിത താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ലാതെ നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും രോഗികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൗകര്യപ്രദമാകുന്ന തരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായിക്കുന്ന നിര്‍ദേശമാണ് സമര്‍പ്പിക്കേണ്ടത്. വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ഏതെല്ലാം വഴിയിലൂടെ ഏതൊക്കെ സ്റ്റാൻഡുകളിൽ പ്രവേശിക്കണം, മഞ്ചേരി വഴി വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഏതൊക്കെ വഴി പോവണം, വൺേവ റോഡുകള്‍, ഭാഗങ്ങള്‍, ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്യേണ്ട സ്ഥലങ്ങള്‍, ഒഴിവാക്കേണ്ട സ്േറ്റാപ്പുകള്‍, ഹെവി വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സ്ഥലങ്ങള്‍, ഉപയോഗപ്പെടുത്താവുന്ന റിങ് റോഡുകള്‍, പോക്കറ്റ് റോഡുകള്‍ തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്താം. എ ത്രീ വലിപ്പത്തിലുള്ള കടലാസിൽ വിവരങ്ങൾ അടങ്ങിയ ലൊക്കേഷന്‍ / റോഡ് മാപ്പുകള്‍ ഉള്‍പ്പെടുത്തി സോഫ്റ്റ് കോപ്പിയായോ ഹാര്‍ഡ് കോപ്പിയായോ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കാം. സോഫ്റ്റ് കോപ്പി പി.ഡി.എഫ് ഫോര്‍മാറ്റില്‍ assistantcollector.mpm@gmail.com എന്ന ഇ-മെയിലിലോ കലക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയോ ജനുവരി ഒമ്പതിനകം സമര്‍പ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.