തേഞ്ഞിപ്പലം: പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂൾ ഊർജ ക്ലബിെൻറ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി നിർമാണത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി. എനർജി മാനേജ്മെൻറ് പരിശീലകൻ സാബിർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾ തങ്ങൾ നിർമിച്ച എൽ.ഇ.ഡി ബൾബുകൾ പ്രകാശിച്ചതിന് ശേഷമാണ് മടങ്ങിയത്. അധ്യാപകരായ മശ്ഹൂദ്, മൈമൂനത്ത്, പുഷ്പലത, പ്രധാനാധ്യാപകൻ കെ. ഇബ്രാഹിം, പി.സി. റഷീദ്, പി. സാബിറ, പി.സി. അഫ്‌സൽ എന്നിവർ നേതൃത്വം നൽകി. പരിശീലനത്തിന് ശേഷം നിർമിച്ച എൽ.ഇ.ഡി ബൾബുമായി പുത്തൂർ പള്ളിക്കൽ എ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.