മമ്പുറം പാലം ഉദ്ഘാടനം മമ്പുറത്തുതന്നെ വേണം ^അഡ്വ. പി.പി. ബഷീര്‍

മമ്പുറം പാലം ഉദ്ഘാടനം മമ്പുറത്തുതന്നെ വേണം -അഡ്വ. പി.പി. ബഷീര്‍ തിരൂരങ്ങാടി: മമ്പുറം പാലം യാഥാർഥ്യമായത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം കഴിവ് കൊണ്ടാണെന്ന് സി.പി.എം നേതാവ് അഡ്വ. പി.പി. ബഷീര്‍. മമ്പുറത്തെ പാലം മമ്പുറത്തുതന്നെ ഉദ്ഘാടനം ചെയ്യണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. ഈ ആവശ്യം മന്ത്രിയോടടക്കം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയും കെ.എന്‍.എ. ഖാദറും അബ്ദുറബ്ബിനെ സഹായിക്കാന്‍ വേണ്ടി ഉദ്ഘാടനം തിരൂരങ്ങാടിക്ക് വിട്ടുനല്‍കിയതാണ്. പാലം ഉദ്ഘാടനം തിരൂരങ്ങാടിയിലേക്ക് മാറ്റിയത് അബ്ദുറബ്ബി‍​െൻറ ജനസമ്മതി ഉയര്‍ത്താനാണെന്നും അദ്ദേഹം ആരോപിച്ചു. മമ്പുറത്ത് വീതിയോട് കൂടിയ പാലം വേണമെന്നത് മമ്പുറത്തുകാരുടെ ദീര്‍ഘകാലത്തെ ആവശ്യമായിരുന്നു. അതിനുവേണ്ടി സി.പി.എം ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അക്കാലത്ത് മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ അതിനെതിരെ മുഖം തിരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, കുറ്റിപ്പുറത്ത് പരാജയത്തി​െൻറ കയ്പറിഞ്ഞ കുഞ്ഞാലിക്കുട്ടിക്ക് വേങ്ങരയിലെത്തിയപ്പോള്‍ മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.