കോട്ടക്കൽ: അഞ്ചാമത് ഒാൾ ഇന്ത്യ നയൻസ് സൈഡ് (ജൂനിയർ) ഫുട്ബാൾ ടൂർണമെൻറ് കിരീടം കേരളത്തിലെത്തിച്ച താരങ്ങളെ കോട്ടക്കൽ നഗരസഭ ആദരിച്ചു. രാജസ്ഥാനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് ജയ്പൂരിൽ നടന്ന മത്സരത്തിൽ കേരളം വിജയിച്ചത്. 78ാം മിനിറ്റിൽ ഹാഷിം മുബാറക്കാണ് രാജസ്ഥാെൻറ വല കുലുക്കിയത്. 14 പേരുൾപ്പെടുന്ന കേരള ടീമിൽ 10 പേരും കോട്ടക്കൽ ഇംഗ്ലീഷ് മീഡിയം സെക്കൻഡറി സ്കൂൾ വിദ്യാർഥികളായിരുന്നു. മികച്ച ഡിഫൻഡർക്കുള്ള പുരസ്കാരം നേടിയ ക്യാപ്റ്റൻ റാഷിദും ഗോളടിച്ച ഹാഷിം മുബാറകും ഫാറൂഖിെൻറ താരങ്ങളാണ്. സ്കൂൾ കായികാധ്യാപകൻ മുഹമ്മദ് മുസ്തഫയുടെ കീഴിലായിരുന്നു പരിശീലനം. സി. ഷഫീഖായിരുന്നു ടീം മാനേജർ. മറ്റു കുട്ടികൾ കോഴിക്കോട്, ആലപ്പുഴ ജില്ലക്കാരാണ്. ചെയർമാൻ കെ.കെ. നാസർ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ പി. ഉസ്മാൻകുട്ടി അധ്യക്ഷത വഹിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെയും ചടങ്ങിൽ ആദരിച്ചു. സാജിദ് മങ്ങാട്ടിൽ, തയ്യൽ അലവി, ടി.വി. സുലൈഖാബി, ടി.പി. സുബൈർ, രാജസുലോചന, സി.എ. കരീം, എം. നൗഷാദ് എന്നിവർ സംസാരിച്ചു. നയൻസ് ഫുട്ബാൾ കിരീടം നേടിയ താരങ്ങളെ കോട്ടക്കൽ നഗരസഭ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.