ഹൃദയത്തിൽ കനകച്ചിലങ്കയണിഞ്ഞ് മുൻ കലാതിലകം

കോട്ടക്കൽ: എടരിക്കോട്ട് ഒപ്പനശീലുകൾ ഉയരുകയാണ്. മത്സരാർഥികൾക്ക് വരി തെറ്റുമ്പോൾ പറഞ്ഞുകൊടുക്കാൻ തൊട്ടരികിൽ ഒരു അധ്യാപികയുമുണ്ട്, 1994ലും 95ലും ജില്ല കലോത്സവത്തിലെ കലാതിലകമായ ഇഷ്റത്ത് സബ. വർഷങ്ങൾക്കിപ്പുറം ജില്ല കലോത്സവം നടന്ന എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ ബോട്ടണി അധ്യാപികയായി അവർ എന്നതും യാദൃശ്ചികം. നാടോടിനൃത്തം, മോഹിനിയാട്ടം, മാപ്പിപ്പാട്ട്, ലളിതഗാനം, ഉർദു ഗസൽ, മലയാള പദ്യം എന്നിങ്ങനെ ആറിനങ്ങളിലായിരുന്നു മത്സരം. വ്യക്തിഗത ഇനത്തിൽ മത്സരിച്ച സബ ഏറ്റവും കൂടുതൽ മാർക്ക് നേടിയായിരുന്നു കലാതിലകപ്പട്ടമണിഞ്ഞത്. ആ വർഷത്തിൽതന്നെ നാലിനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ മിടുക്കി സംസ്ഥാന കലോത്സവത്തിൽ ജില്ലയുടെ അഭിമാനമായി മാറി. യാഥാസ്ഥിത കുടുംബത്തിൽനിന്നും കലാരംഗത്തേക്കുള്ള വരവ് എതിർത്തിരുന്നവർ ഏറെയുണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു. രക്ഷിതാക്കളായ സബാഹ്, നഫീസു എന്നിവരുടെ പൂർണ പിന്തുണയായിരുന്നു ത​െൻറ നേട്ടങ്ങൾക്ക് പിന്നിൽ. കൂടെ അധ്യാപകരുടേയും കൂട്ടുകാരുടേയും മാധ്യമങ്ങളുടേയും പിന്തുണയും. മലപ്പുറത്തെ മോഹനൻ മാഷി‍​െൻറ ശിക്ഷണത്തിലായിരുന്നു നൃത്തച്ചുവടുകൾ സ്വായത്തമാക്കിയത്. അധ്യാപന ജോലിക്കൊപ്പം താൻ പഠിച്ച കലാപാഠങ്ങൾ വിദ്യാർഥികൾക്കും പകർന്നുനൽകുകയാണ് ഈ ഏറനാട്ടുകാരി. സബയുടെ കീഴിൽ 16 ഇനങ്ങളിലായി 97 വിദ്യാർഥികളാണ് എടരിക്കോടുനിന്നും തൃശൂരിലേക്ക് യാത്രയാകുന്നത്. ശനിയാഴ്ച ഒപ്പന ചുവടുകളുമായി ആദ്യ മത്സരം. ഭർത്താവ് മലപ്പുറം ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥനായ ഹക്കീമിനൊപ്പം പൊന്നാനിയിലാണ് താമസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.