സി.പി.എം ജില്ല സമ്മേളനത്തിന്​ പണപ്പിരിവ്​ വിവാദം​; രണ്ടുപേരെ സഹകരണസംഘം സസ്​പെൻഡ്​ ചെയ്​തു

തച്ചനാട്ടുകര: സർക്കാർ ക്ഷേമപെൻഷൻ വാങ്ങുന്നവരിൽനിന്ന് സി.പി.എം ജില്ല സമ്മേളനത്തിന് പണപ്പിരിവ് നടത്തിയെന്ന ആരോപണം വിവാദമായതോടെ രണ്ട് സഹകരണസംഘം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ കുണ്ടൂർകുന്ന് സഹകരണസംഘം സെക്രട്ടറി, പെൻഷൻ വിതരണം ചെയ്ത ജീവനക്കാരി എന്നിവരാണ് സസ്പെൻഷനിലായത്. സഹകരണസംഘം വഴി ക്ഷേമപെൻഷൻ വിതരണം ചെയ്തവരിൽനിന്ന് സമ്മേളനത്തിനായി അമ്പതും നൂറും രൂപ പിരിച്ചതായി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് ഭാരവാഹികൾ ആരോപിച്ചിരുന്നു. വ്യാപക പരാതി ഉയർന്നതോടെ പലർക്കും പിരിച്ച സംഖ്യ തിരിച്ചുനൽകിയെന്നും സി.പി.എം പ്രാദേശിക നേതാവി​െൻറ ഭാര്യ ഉൾപ്പെടെയുള്ള പാർട്ടി പ്രവർത്തകരാണ് പഞ്ചായത്തിലെ എട്ട് വാർഡുകളിൽ പെൻഷൻ വിതരണം ചെയ്യുന്നതെന്നും അവർ ആരോപിച്ചിരുന്നു. എന്നാൽ, സംഭവത്തിൽ സഹകരണ സംഘത്തിന് പങ്കില്ലെന്നും ആരോപണം ഉയർന്നതിനാൽ പെൻഷൻ വിതരണം ചെയ്യാൻ ചുമതലപ്പെടുത്തിയവർക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നന്വേഷിക്കുമെന്നും സഹകരണസംഘം അധികൃതർ വ്യക്തമാക്കിയിരുന്നു. മുന്നൂറിലധികം വോട്ട് ഭൂരിപക്ഷത്തിന് ലീഗ് ജയിക്കുന്ന ചോളോട് വാർഡിൽ സി.പി.എം വിജയിച്ചതിലുള്ള പകപോക്കലി​െൻറ ഭാഗമായി ലീഗ് സൃഷ്ടിച്ച രാഷ്ട്രീയ നാടകമാണിതെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തി​െൻറ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.