ലീഗ് പുനർവിചിന്തനം നടത്തണം -കോടിയേരി പെരിന്തൽമണ്ണ: ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ കോൺഗ്രസുമായി ചേർന്നുള്ള മുന്നണിയിലൂടെ സാധിക്കുമോയെന്ന് മുസ്ലിം ലീഗ് ആലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം മലപ്പുറം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് മതനിരപേക്ഷത സംരക്ഷിക്കാനാവില്ല. സി.പി.എമ്മിനെയാണ് ആർ.എസ്.എസ് മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം തുടരണമോയെന്ന് ലീഗ് ചിന്തിക്കണം -കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.