വേങ്ങര: അരീക്കുളം ലക്ഷംവീട് കോളനിയിലെ 20 വീട്ടുകാരും ഒന്നിച്ച് പുതുക്കിപ്പണിത വീടുകളിലേക്ക്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് കോളനിയിലെ ഇരട്ട വീടുകൾ ഒറ്റവീടുകളാക്കാൻ നടപടി സ്വീകരിച്ചത്. കാലപ്പഴക്കത്താൽ ജീർണിച്ച വീടുകളിൽ നരകതുല്യ ജീവിതം നയിച്ചുവരികയായിരുന്നു കുടുംബങ്ങൾ. ശനിയാഴ്ച രാവിലെ പത്തിന് നടക്കുന്ന ചടങ്ങ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. കെ.എൻ.എ. ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തില്‍ വി.കെ. കുഞ്ഞാലൻകുട്ടി, ഐക്കാടൻ ചാത്തൻകുട്ടി, എൻ. ഉബൈദ്, എ.കെ. ഹംസത്ത്, എ.കെ. മജീദ്, പി. അസീസ് എന്നിവർ സംബന്ധിച്ചു. caption ഉദ്ഘാടനത്തിനൊരുങ്ങുന്ന അരീക്കുളം ലക്ഷംവീട് കോളനിയിലെ വീടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.