പരപ്പനങ്ങാടി: കാൽനൂറ്റാണ്ടുകാലമായി ഉന്നത വിദ്യാഭ്യാസ രംഗത്ത് നിസ്തുലമായ സേവനം കാഴ്ചവെക്കുന്ന പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജിനെയും ഭരണസമിതി അധ്യക്ഷനെയും അപകീർത്തിപ്പെടുത്താനാണ് ഡി.വൈ.എഫ്.ഐ കോളജിലേക്ക് മാർച്ച് നടത്തിയതെന്ന് പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജ് സ്റ്റാഫ് കൗൺസിൽ കുറ്റപ്പെടുത്തി. പ്രിൻസിപ്പൽ ടി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി. ശശി, ജ്യോതിഷ്, കെ. അനൂപ് അലക്സ്, കെ. അമൃതവല്ലി, പ്രസന്ന ദേവി എന്നിവർ സംസാരിച്ചു. സെക്രട്ടറി സി. അബ്ദുറഹ്മാൻ കുട്ടി സ്വാഗതവും സെയ്തലവി കടവത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.