ഒതുക്കുങ്ങല്‍-, പൊന്മള കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യുമെന്ന് എം.എൽ.എ

കോട്ടക്കൽ: പൊന്മള, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി മാര്‍ച്ചില്‍ കമീഷന്‍ ചെയ്യാൻ കെ.എൻ.എ. ഖാദർ എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ തീരുമാനമായി. പ്രസിഡൻറ് ബീഫാത്തിമ അധ്യക്ഷത വഹിച്ചു. 33.4 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതിയുടെ കിണര്‍, ട്രീറ്റ്‌മ​െൻറ് പ്ലാൻറ്, ടാങ്ക്, പമ്പിങ് ലൈന്‍ എന്നിവയുടെ പണി പൂര്‍ത്തിയായതായും ജലവിതരണ പൈപ്പ് ലൈനി‍​െൻറ 80 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. സപ്ലൈ ലൈൻ പ്രവൃത്തി ജനുവരി 31നകവും പി.ഡബ്ല്യു.ഡി റോഡുകളില്‍ ബാക്കിയുള്ള പ്രവൃത്തി ഫെബ്രുവരി 28നകവും പൂര്‍ത്തീകരിക്കും. പദ്ധതി കമീഷന്‍ ചെയ്യുന്ന മുറക്ക് ഏപ്രില്‍ മുതല്‍ ഹൗസ് കണക്ഷനുള്ള അപേക്ഷ സ്വീകരിക്കാനാണ് തീരുമാനം. ഇതോെടാപ്പം ശുദ്ധജല വിതരണവും ആരംഭിക്കും. ആറാം വാര്‍ഡ് ഉള്‍ക്കൊള്ളുന്ന വെളിയോട് കുടിവെള്ള പദ്ധതി ഫെബ്രുവരി അവസാനം കമീഷന്‍ ചെയ്യും. മുണ്ടോത്തുപറമ്പ് കുടിവെള്ള പദ്ധതിയുടെ ടാങ്ക് നിര്‍മാണവുമായുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുമായി ചര്‍ച്ച നടത്തി എത്രയുംവേഗം കമീഷന്‍ ചെയ്യാൻ നടപടി സ്വീകരിക്കും. ലക്ഷംവീട് കോളനിയിലെ വീടുകള്‍ പൂർത്തീകരിച്ചതിനുശേഷം ഗുണഭോക്താക്കള്‍ക്ക് കൈമാറും. ജില്ല പഞ്ചായത്ത് അംഗം സൈത് പുല്ലാണി, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളായ മൂസ കടമ്പോട്ട്, അലി മേലേതില്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഫസലു കാളങ്ങാടന്‍, ജസീന നൊട്ടനാലന്‍, ഉദ്യോഗസ്ഥരായ യൂസുഫ്, ശംസുദ്ദീന്‍, എസ്. ഹഫ്‌സല്‍, ഷമീര്‍ ബാബു, മുനീര്‍, അബ്ദുല്‍ കരീം, അബൂബക്കര്‍, പഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ കരീം പഞ്ചിളി എന്നിവർ സംസാരിച്ചു. ഒതുക്കുങ്ങലിൽ കെ.എൻ.എ. ഖാദർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.