കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിവാദത്തിൽ അതിരൂപത തലത്തിൽ അനുനയത്തിനുള്ള അവസാനസാധ്യതയും അടഞ്ഞു. എറണാകുളം അങ്കമാലി അതിരൂപതയുടെ െതരഞ്ഞെടുക്കപ്പെട്ട വൈദികസമിതി യോഗം (പ്രസ്ബിറ്റൽ കൗൺസിൽ) വ്യാഴാഴ്ച തടസ്സപ്പെട്ടതോടെയാണിത്. ഫാ. ബെന്നി മാരാംപറമ്പിലിെൻറ നേതൃത്വത്തില്‍ ഭൂമിയിടപാട് അന്വേഷിച്ച ആറംഗ കമീഷെൻറ റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാനിരിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് മാർപാപ്പക്ക് അയക്കാനിരുന്ന പരാതിക്ക് യോഗത്തിെൻറ അംഗീകാരം നേടാനും ഒരു സംഘം വൈദികർ ശ്രമിച്ചിരുന്നു. യോഗത്തിൽ അനുരഞ്ജന ശ്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന് ചില മുതിർന്ന വൈദികർ നേരത്തേ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച പ്രശ്നം തീരുമെന്ന് ഔദ്യോഗിക വിഭാഗവും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അൽമായർ തടഞ്ഞുവെെച്ചന്ന് ചൂണ്ടിക്കാണിച്ച് കർദിനാൾ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ അനുരഞ്ജന ശ്രമങ്ങൾ എങ്ങുമെത്താതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.