ഐ.ടി.ഐ േട്രഡുകൾ തൊഴിൽ സാധ്യതക്കനുസരിച്ച് പരിഷ്കരിക്കും -മന്ത്രി മലപ്പുറം: സംസ്ഥാനത്തെ ഇൻഡസ്ട്രിയൽ ട്രെയ്നിങ് ഇൻസ് റ്റിറ്റ്യൂട്ടുകളിലെ േട്രഡുകൾ വിദേശത്തുൾപ്പെടെ തൊഴിൽ സാധ്യത മുന്നിൽകണ്ട് പരിഷ്കരിക്കുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ. ആദ്യഘട്ടം 12 ഐ.ടി.ഐകളിൽ ഇത് നടപ്പാക്കും. ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുമെന്നും മലപ്പുറം എംപ്ലോയബിലിറ്റി സെൻറർ ഉദ്ഘാടനം ചെയ്യവെ അദ്ദേഹം അറിയിച്ചു. കഴിവും അഭിരുചിയും മനസ്സിലാക്കി മികച്ച പരിശീലനത്തിലൂടെ തൊഴിൽ നൈപുണി വർധിപ്പിക്കാൻ എംപ്ലോയബിലിറ്റി സെൻററുകൾ പ്രയോജനപ്പെടുത്തണം. ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, നഗരസഭ അധ്യക്ഷ സി.എച്ച്. ജമീല, എംപ്ലോയ്മെൻറ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ, ജില്ല കലക്ടർ അമിത് മീണ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഉമ്മർ അറക്കൽ, സലിം കുരുവമ്പലം, എംപ്ലോയ്മെൻറ് ജോയൻറ് ഡയറക്ടർ ജോർജ് ഫ്രാൻസിസ്, മേഖല എംപ്ലോയ്മെൻറ് ഡയറക്ടർ മോഹൻ ലൂക്കോസ്, ജില്ല ഓഫിസർ കെ. രാജേഷ്, വാർഡ് കൗൺസിലർ സി.പി. സലീന എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.