മലപ്പുറം: നിരവധി പരാതികളുയർന്നിട്ടും പാസ്പോർട്ട് സേവ കേന്ദ്രത്തിലെ അനധികൃത പണപ്പിരിവ് തുടരുന്നു. ഒാൺലൈനിൽ ആവശ്യമായ ഫീസുകൾ അടച്ച് രേഖകളുമായി എത്തുന്ന സാധാരണക്കാരിൽ നിന്നാണ് സേവ കേന്ദ്രത്തിലെ ജീവനക്കാർ നിർബന്ധിച്ച് പണപ്പിരിവ് നടത്തുന്നത്. പാസ്പോർട്ട് കേടാവാതെ സൂക്ഷിക്കാൻ പൗച്ച്, അറിയിപ്പുകൾ മൊബൈൽ ഫോണിൽ എസ്.എം.എസായി നൽകാൻ എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പിടിച്ചുപറി തുടരുന്നത്. ഇതു സംബന്ധിച്ച് കാളികാവ് സ്വദേശി നേരത്തേ എസ്.പിക്ക് പരാതി നൽകിയിരുന്നു. അടുത്തിടെ കെ.എം.സി.സി നേതാക്കളും സേവ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെയും പാസ്പോർട്ട് ഒാഫിസറെയും സന്ദർശിച്ച് നിവേദനം നൽകിയിരുന്നു. ഇത്തരത്തിൽ ഒരു ഫീസും നിർബന്ധിച്ച് വാങ്ങുന്നില്ലെന്നാണ് അധികൃതർ ഒൗദ്യോഗികമായി പറയുന്നത്. എന്നാൽ, രേഖകളുടെ പരിശോധനക്കും മറ്റുമായി ഒാഫിസനകത്തിരിക്കുന്ന ജീവനക്കാരാണ് പണം ഇൗടാക്കുന്നത്. സേവ കേന്ദ്രത്തിൽ അപേക്ഷകരെ കടത്തിവിടുന്ന ജീവനക്കാരും ആർക്കും പണം നൽകേണ്ടതില്ലെന്ന് അറിയിക്കുന്നുണ്ടെങ്കിലും അകത്തെത്തുേമ്പാഴാണ് ചിത്രം മാറുന്നത്. പല കാരണങ്ങളാണ് ഇവർ പറയുന്നത്. ഒാൺലൈനായി നൽകിയ ഫീസിന് പുറമെ അധികമായി ഒന്നും നൽകേണ്ടതില്ലെന്നതറിയാത്ത സാധാരണക്കാരാണ് ചൂഷണം ചെയ്യപ്പെടുന്നത്. വെള്ളിയാഴ്ച അപേക്ഷയുമായി എത്തിയ പുത്തനത്താണി സ്വദേശിനിയിൽനിന്ന് 45 രൂപ നിർബന്ധിച്ച് വാങ്ങി. കൈയിൽ പണമില്ലാത്തതിനാൽ പുറത്തു കാത്തുനിന്ന പിതാവിൽനിന്ന് വാങ്ങിയാണ് അവർ പണമടച്ചത്. നിരവധി തവണ പരാതി ഉയർന്നിട്ടും സേവ കേന്ദ്രത്തിലെ ജീവനക്കാർക്ക് കുലുക്കമില്ല. അപേക്ഷകരായി എത്തുന്ന സ്ത്രീകളിൽനിന്നും സാധാരണക്കാരിൽ നിന്നുമാണ് ഇവർ വ്യത്യസ്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി പണം പിരിക്കുന്നത്. ആരെങ്കിലും ഇത് ചോദ്യം ചെയ്യുേമ്പാൾ നിർബന്ധിച്ച് വാങ്ങുന്നില്ലെന്നാണ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.