നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ലീഡറുടെ പേര് നൽകാത്തത് പൊതുദുഃഖം -കെ. മുരളീധരൻ മലപ്പുറം: കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിച്ച അനുകൂല സാഹചര്യമുണ്ടായിട്ടും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് കെ. കരുണാകരെൻറ പേര് നൽകാത്തത് പൊതുദുഃഖമാണെന്ന് കെ. മുരളീധരൻ എം.എൽ.എ. മലപ്പുറത്ത് കെ. കരുണാകരൻ സ്റ്റഡി സെൻറർ സംഘടിപ്പിച്ച ലീഡർ അനുസ്മരണ സമ്മേളനവും പുരസ്കാര സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളെ മർദിക്കാതെ വികസനം നടപ്പാക്കാമെന്ന് കാണിച്ചുകൊടുത്ത ഭരണാധികാരിയായിരുന്നു ലീഡറെന്നും അദ്ദേഹത്തെ എന്നും ബുദ്ധിമുട്ടിച്ചത് സ്വന്തം പാർട്ടിക്കാരാണെന്നും മുരളീധരൻ പറഞ്ഞു. കെ. കരുണാകരെൻറ പേരിലുള്ള പുരസ്കാരം യു.കെ. ഭാസിക്ക് അദ്ദേഹം സമ്മാനിച്ചു. വി. സെയ്ദ് മുഹമ്മദ് തങ്ങൾ അധ്യക്ഷത വഹിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ, പി. ഉബൈദുല്ല എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, സി. ഹരിദാസ്, പി.ടി. അജയമോഹൻ, കെ.പി. അബ്ദുൽ മജീദ്, മംഗലം ഗോപിനാഥ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.