വേങ്ങര: ജനകീയ പങ്കാളിത്തത്തോടെ നിര്‍മിച്ച റോഡ് ഉദ്ഘാടനത്തിനൊരുങ്ങി. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് ആട്ടീരിയിലെ ചുണ്ടയിൽപറമ്പിലാണ് ജനകീയ കൂട്ടായ്മയോടെ റോഡ് യാഥാർഥ്യമായത്. നാട്ടുകാർ ഏറെകാലമായി ആവശ്യപ്പെട്ട റോഡ് നിര്‍മാണമാണ് വാര്‍ഡ് അംഗം തൊട്ടിയില്‍ റസിയ ടീച്ചറുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. റോഡ് ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് നാലിന് വാർഡ് അംഗം റസിയ ടീച്ചർ നിർവഹിക്കും. വടക്കേതിൽ മുഹമ്മദ്കുട്ടി എന്ന കുഞ്ഞാവ ചെയർമാനും ശംസുദ്ദീൻ വൈസ് ചെയർമാനും കാമ്പ്രത്ത്പുലിക്കോടൻ അലവി കൺവീനറും കെ.പി. അസ്ക്കർ ട്രഷററും മരക്കാർ ഹാജി മൂട്ടപ്പറമ്പൻ, അബ്ദു തൊട്ടിയിൽ, അബ്ദുൽഹമീദ് ഹാജി മലയിൽ, ബീരാൻ പുത്തൻ പീടിയേക്കൽ, ഉസ്മാൻ എടയാടൻ, അബ്ബാസ് എടയാടൻ, പള്ളിത്തൊടി അബു എന്നിവർ ഭാരവാഹികളുമായ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.