പരപ്പനങ്ങാടി: ലൈംഗികചുവയോടെ സംസാരിക്കുകയും സഭ്യേതരമായി പെരുമാറാൻ ശ്രമിക്കുകയും ചെയ്തതായി പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജ് ഭരണ സമിതി പ്രസിഡൻറിനെതിരെ അധ്യാപിക നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. അഡ്വ. കെ.കെ. സെയ്തലവിക്കെതിരെയാണ് അധ്യാപിക മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പരപ്പനങ്ങാടി എസ്.ഐ ശമീർ പരാതിയിന്മേൽ അധ്യാപികയുടെ മൊഴിയെടുത്ത് എഫ്.ഐ.ആർ രേഖപ്പെടുത്തി. അതേസമയം, ഔദ്യോഗിക നടപടികളുടെ ഭാഗമായി ഇവരെ പാർട്ട് ടൈം അധ്യാപികയാക്കി മാറ്റിയതാണ് പരാതിക്കിടയാക്കിയതെന്ന് കോളജ് പ്രിൻസിപ്പൽ ടി. സുരേന്ദ്രൻ പറഞ്ഞു. സെയ്തലവിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കോളജിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് അധ്യക്ഷൻ വാഹിദ് തിരൂരങ്ങാടി ഉദ്ഘാടനം ചെയ്തു. എ.പി. മുജീബ് അധ്യക്ഷത വഹിച്ചു. ഷിജുമോൻ, ബൈജു എന്നിവർ സംസാരിച്ചു. അധ്യാപികയുടെ പരാതിയിന്മേൽ പരപ്പനങ്ങാടി കോഓപറേറ്റിവ് കോളജ് പ്രസിഡൻറിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.