വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

എടവണ്ണ: സീതിഹാജി മെമ്മോറിയല്‍ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആൻഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സില്‍ വൊക്കേഷനല്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്കുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച സ്‌കൂള്‍ ഓഫിസില്‍ നടക്കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ആരോഗ്യ ബോധവത്കരണ സൈക്കിള്‍ റാലി എടവണ്ണ: വ്യായാമം ശീലമാക്കുന്നതിലൂടെ ജീവിതശൈലി രോഗങ്ങളില്‍നിന്ന് മുക്തിനേടാം എന്ന സന്ദേശവുമായി എടവണ്ണയില്‍ മുതിര്‍ന്ന പൗരന്മാരുടെ സൈക്കിള്‍ റാലി നടത്തി. എടവണ്ണ എസ്.ഐ ടി.പി. ശിവദാസന്‍ ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി മജീഷ്യന്‍ എം.എം. പുതിയത്ത് കണ്ണുകെട്ടി ബൈക്ക് യാത്ര നടത്തി. എന്‍.എസ്.എസ് വളൻറിയര്‍മാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും പങ്കാളികളായി. ഡോ. മുഹമ്മദ് അഷ്‌റഫ് സന്ദേശപ്രഭാഷണം നടത്തി. സമാപന സമ്മേളനം എടവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇ.എ. കരീം ഉദ്ഘാടനം ചെയ്തു. ഒ.കെ. തോമസ്, എച്ച്.ഐ പി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. പടം.. edavanna cycle ralley for life style
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.