മേലാറ്റൂർ: വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് എട്ട് ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ പാലക്കുന്ന് അംഗൻവാടി കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ വള്ളിക്കാത്തടത്തിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം. ഹംസക്കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥലത്തിെൻറ പ്രമാണ കൈമാറ്റം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ചന്ദ്രിക, ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. ശ്രീലതക്ക് നൽകി നിർവഹിച്ചു. വാർഡ് അംഗം വി. മണികണ്ഠൻ, പി.കെ. കുഞ്ഞഹമ്മദ്, കെ. റുഖിയ, ഇ. സെയ്തലവി, പി.കെ. അബ്ദുൽ ഹമീദ്, പി.പി. ഇസ്ഹാഖ്, പി.കെ. ബൈജു, പി.പി. അയ്യൂബ്, എ. ശ്രീജാഭായി, കെ.പി. സെബാസ്റ്റ്യൻ, എ.ഇ.ഒ എം. രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ ടി.വി. ഉണ്ണികൃഷ്ണൻ സ്വാഗതവും എൻ. ശ്രീജ നന്ദിയും പറഞ്ഞു. melatur anganavadi inau annamma photo: പാലക്കുന്ന് അംഗൻവാടി പുതിയ കെട്ടിടം വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ വള്ളിക്കാത്തടത്തിൽ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.