വൃക്ക സഹോദരൻ നൽകും; അനിലിന്​ സുമനസ്സുകൾ കനിയണം

ആനക്കര: വൃക്കകൾ തകരാറിലായ യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. പട്ടിത്തറ പഞ്ചായത്തില്‍ കക്കാട്ടിരി വടക്ക് വിഷ്ണു ക്ഷേത്രത്തിന് സമീപത്തെ കുറുപ്പത്ത് രാഘവ മേനോ​െൻറ മകന്‍ അനിലാണ് (39) വൃക്കകൾ തകരാറിലായി ചികിത്സക്ക് മാര്‍ഗം കാണാനാവാതെ കഷ്ടപ്പെടുന്നത്. ഒരുവര്‍ഷം മുമ്പാണ് അനിലിന് ശരീരത്തില്‍ നീരും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വൃക്കകൾ തകരാറിലായ വിവരം അറിയുന്നത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടത്തിചികിത്സക്ക് വിധേയമാക്കി. ഒന്നിടവിട്ട ദിവസങ്ങളിലായി ഡയാലിസിസ് നടത്തണം. ജീവന്‍ നിലനിര്‍ത്താന്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാർ പറയുന്നത്. വൃക്ക നൽകാൻ സഹോദരന്‍ സുനില്‍ മുന്നോട്ട് വന്നിട്ടുണ്ട്. സര്‍ജറിക്കും മറ്റു അനുബന്ധ െചലവുകള്‍ക്കുംകൂടി വരുന്ന തുക ഇൗ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമാണ്. കൂറ്റനാട് പാതിരിക്കാട്ടില്‍ ബീനയാണ് ഭാര്യ. ഇവര്‍ക്ക് ഒരുമാസം പ്രായമായ ആണ്‍കുഞ്ഞും ഉണ്ട്. ശസ്ത്രക്രിയക്ക് പണം സമാഹരിക്കാനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ടി.പി. ഷെഫീഖ് ചെയര്‍മാനും കൂമ്പ്ര ഷമീര്‍ കണ്‍വീനറും മോഹന്‍കുമാര്‍ ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. തൃത്താല ഫെഡറല്‍ ബാങ്കില്‍ 17050 1000 770 45 എന്ന നമ്പറിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.സി: FDRL 0001705.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.