നാടൊരുമിച്ച് ആവേശം പകർന്ന്​ സാംസ്കാരിക ഘോഷയാത്ര

തിരുനാവായ: പ്രാഥമികാരോഗ്യകേന്ദ്രമടക്കം ജില്ലയിലെ 17 പി.എച്ച്.സികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതി​െൻറ ജില്ലതല ഉദ്ഘാടനത്തി​െൻറ ഭാഗമായി പട്ടർനടക്കാവിൽനിന്ന് കുത്തുകല്ല് ആശുപത്രി പരിസരത്തേക്ക് നാടൊരുമിച്ച് ആവേശകരമായ സാംസ്കാരിക ഘോഷയാത്ര നടത്തി. ശിങ്കാരി മേളം, മുത്തുക്കുടകൾ, നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.സി.സി, സ്കൗട്ട്, ജെ.ആർ.സി, കുടുംബശ്രീ, അംഗൻവാടി, ആശാവർക്കർമാർ, തൊഴിലുറപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ, യുവജന- സാംസ്കാരിക- രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ഘോഷയാത്രക്ക് മിഴിവേകി. ഉദ്ഘാടനത്തിനെത്തിയ മന്ത്രിയെയും വിശിഷ്ടാതിഥികളെയും ആനയിച്ച് നടത്തിയ ഘോഷയാത്രക്ക് പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി, വൈസ് പ്രസിഡൻറ് ആനി ഗോഡ്ലിഫ്, കെ.വി. അബ്ദുൽ ഖാദർ, പ്രഭാകരൻ, ആയപ്പള്ളി ഷംസുദ്ദീൻ, ടി. വേലായുധൻ, അച്ചമ്പാട്ട് ഹംസ ഹാജി, ടി.കെ. മുഹമ്മദ് കുട്ടി, ചിറക്കൽ ഉമ്മർ, നാസർ കൊട്ടാരത്ത്, അച്ചമ്പാട്ട് ബീരാൻകുട്ടി, കെ.എ. ഖാദർ, കെ.എം. ഗഫൂർ, യാഹുട്ടി കാതനങ്ങാടി, കെ.ടി. മുസ്തഫ, പി. ഇബ്രാഹിം, രാജൻ തിരുനാവായ എന്നിവർ നേതൃത്വം നൽകി. photo: tir mw====== തിരുനാവായ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതി​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക ഘോഷയാത്ര അണ്ടർ -20 ഫുട്ബാൾ ടൂർണമ​െൻറ് നടത്തുന്നു വളാഞ്ചേരി: ചെരാത് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമ​െൻറി​െൻറ ഭാഗമായി അണ്ടർ -20 ഫുട്ബാൾ ടൂർണമ​െൻറ് നടത്തുന്നു. ടൂർണമ​െൻറിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 9526040100, 9847169277.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.