നിലമ്പൂര്‍: പ്രണയവും വിരഹവും നൊമ്പരവും ഭക്തിയുമെല്ലാം ഇഴേചർന്ന ഗസലിൽ അലിഞ്ഞ് നിലമ്പൂർ. പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിെൻറ ഭാഗമായ ഗസല്‍ സന്ധ്യയിലാണ് പ്രമുഖ പിന്നണി ഗായകന്‍ മിഥുന്‍ ജയരാജ് ആലാപന വൈവിധ്യംകൊണ്ട് സംഗീതപ്രേമികളെ വിസ്മയിപ്പിച്ചത്. ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ശിഷ്യനായ മിഥുന്‍ ഹിന്ദുസ്ഥാനിയും ഖവാലിയുമെല്ലാം പാടിയപ്പോള്‍ അത് ആസ്വാദകര്‍ക്ക് അവിസ്മരണീയ സംഗീതവിരുന്നായി. ഗസല്‍സന്ധ്യക്കു മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്തു. പാട്ടുത്സവ് ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. എഴുത്തുകാരി മൈന ഉമൈബാന്‍ മുഖ്യ പ്രഭാഷണം നടത്തി. പാട്ടുത്സവ് കൺവീനര്‍ പി.വി. സനില്‍കുമാർ, യു. നരേന്ദ്രൻ, വിനോദ് പി. മേനോൻ, അനില്‍ റോസ്, ഷാജി പി. തോമസ്, സി.കെ. ഇഖ്ബാൽ, ഷൗക്കത്തലി കോയാസ്, കെ. ഷബീറലി എന്നിവർ സംസാരിച്ചു. കോവിലകം വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ വലിയകളം പാട്ട് നടക്കുന്നതിനാല്‍ ശനി, ഞായർ ദിവസങ്ങളിൽ കലാവിരുന്നുകളില്ല. എട്ടിന് പാട്ടുത്സവ് നഗരിയില്‍ മെഗാ സ്റ്റേജ് ഷോകള്‍ക്ക് തുടക്കമാവും. പന്ത്രണ്ടാമത് പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവല്‍ വൈകീട്ട് ഏഴിന് പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പടം-1- പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവലിലെ ഗസല്‍സന്ധ്യ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.