കൽപറ്റ: സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയം നടത്തിയ റാങ്കിങ്ങിൽ വയനാട് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിയതായി ജില്ല കലക്ടർ എസ്. സുഹാസ് അറിയിച്ചു. പ്രയോഗക്ഷമത, സുതാര്യത, സുസ്ഥിരത എന്നീ മൂന്ന് ഘടകങ്ങളിലെ മികവ് വിലയിരുത്തിയാണ് റാങ്കിങ് നടത്തുന്നത്. ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, മിസോറാം എന്നിവിടങ്ങളിലെ എട്ട് ജില്ലകൾക്കൊപ്പമാണ് വയനാടും ഒന്നാംസ്ഥാനം പങ്കിടുന്നത്. സമ്പൂർണ വെളിയിട വിസർജന മുക്ത പ്രഖ്യാപനം (ഒ.ഡി.എഫ്) പദ്ധതി പ്രവർത്തനങ്ങൾ, അനുബന്ധ ജിയോ ടാഗിങ്, സമയബന്ധിതമായി രേഖകളുടെ സമർപ്പണം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് റാങ്കിങ് നടത്തുന്നത്. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവക്കൊപ്പം ജില്ല ഭരണകൂടത്തിെൻറയും നേതൃത്വത്തിൽ പദ്ധതികൾ ഏകോപിപ്പിക്കാനായതാണ് നേട്ടത്തിന് പിന്നിലെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.