മണിമൂളി ശുദ്ധജല പദ്ധതിയിലെ കുടിവെള്ള വിതരണം മുടങ്ങി

നിലമ്പൂർ: വഴിക്കടവ് ജലനിധിയുടെ മണിമൂളി ശുദ്ധജല പദ്ധതിയിൽനിന്നുള്ള കുടിവെള്ള വിതരണം മുടങ്ങി. നാലുദിവസമായി വിതരണം മുടങ്ങിക്കിടക്കുകയാണ്. പദ്ധതിയുടെ പമ്പ്ഹൗസിന് സമീപമുള്ള ട്രാൻസ്ഫോർമറി‍​െൻറ ഫീസ് തുടർച്ചയായി തകരാറിലാവുന്നതാണ് കുടിവെള്ള വിതരണം മുടങ്ങാൻ കാരണം. മോട്ടോർ പ്രവർത്തിച്ചാൽ ഉടൻ ട്രാൻസ്ഫോർമറിലെ ഫീസ് തകരാറിലാവുകയാണ്. വേനൽ ആരംഭത്തിൽതന്നെ കുടിവെള്ള ക്ഷാമം നേരിടുന്ന കുട്ടിക്കുന്ന്, വാരിക്കുന്ന്, ആലപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെട്ട കുടുംബങ്ങളാണ് പദ്ധതിയിലെ ഗുണഭോക്താക്കൾ. 850ഓളം കുടുംബങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായുണ്ട്. മിക്ക കുടുംബങ്ങളും പദ്ധതിയിലെ വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. വെള്ളം ലഭിക്കാതെയായതോടെ കുടുംബങ്ങൾ നേട്ടോട്ടത്തിലാണ്. ട്രാൻസ്ഫോർമറിലെ അടിക്കടിയുള്ള തകരാർ ശാശ്വതമായി പരിഹരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് പദ്ധതി കമ്മിറ്റി പ്രസിഡൻറ് ചേറൂർ അബ്ദുറഹ്മാൻ, സെക്രട്ടറി ജയിംസ് വടശ്ശേരി എന്നിവർ ആവശ‍്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.