മൈലമ്പാറ കോളനിയിൽ കുടിവെള്ളമെത്തിച്ച്​ ജനമൈത്രി പൊലീസ്​

കരുളായി: ആദിവാസി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതി​െൻറ ഭാഗമായി പൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് മൈലമ്പാറ കോളനിയിൽ കുടിവെള്ള പദ്ധതിയൊരുക്കി. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രൻ പദ്ധതി സമര്‍പ്പിച്ചു. പൊലീസ് 30,000 രൂപ ചെലവഴിച്ചു നിര്‍മാണം പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ഡിവൈ.എസ്.പി നിര്‍വഹിച്ചു. വാര്‍ഡ് അംഗം ലിസ്സി ജോസ് അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എം. ബിജു, പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗൻ, േഗ്രഡ് എസ്.ഐ എ. വേലായുധന്‍ എന്നിവര്‍ സംസാരിച്ചു. പൂക്കോട്ടുംപാടം പൊലീസ് സ്‌റ്റേഷനിലെ മികച്ച സേവനം കാഴ്ചവെച്ച സിവില്‍ പൊലീസ് ഓഫിസര്‍ അഭിലാഷ് കൈപ്പിനി, ഡ്രൈവര്‍ പി. നിയാസ് എന്നിവരെ ഡിവൈ.എസ്.പി ഉപഹാരം നല്‍കി ആദരിച്ചു. ഫോട്ടോ ppm1 കരുളായി മൈലമ്പാറ കോളനിയില്‍ ജനമൈത്രി പൊലീസ് നിർമിച്ച കുടിവെള്ള പദ്ധതി പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു ആധ്യാത്മിക അന്തര്‍യോഗം പൂക്കോട്ടുംപാടം: സ്വാമി വിവേകാനന്ദ​െൻറ ജന്മവാര്‍ഷികാചരണത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ നാലര വരെ വേങ്ങാപരത വിവേകാനന്ദ പഠന കേന്ദ്രത്തില്‍ ആധ്യാത്മിക അന്തര്‍യോഗം നടക്കും. കെ.ആർ. ഭാസ്കരപ്പിള്ള, സത്ഭാവാനന്ദ സ്വാമികൾ, ഡോ. ധർമാനന്ദ സ്വാമികള്‍, ആനന്ദ സ്വരൂപാനന്ദ സ്വാമികള്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.