പെരിന്തൽമണ്ണ ടൗൺ ഹാൾ: സി.പി.എം ജില്ല സമ്മേളനം -10.00 പെരിന്തൽമണ്ണ പടിപ്പുര സ്റ്റേഡിയം: 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ എം.എ. ബേബി -5.00 എരവിമംഗലം മേലേപറമ്പ് കോളനി: വനിത മിത്ര കേന്ദ്രം ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ -8.00 മാലാപറമ്പ് സെൻറ് ജോസഫ്സ് ദേവാലയം: തിരുനാൾ കലാസന്ധ്യ -7.00 ================================= ജീവിതശൈലി രോഗങ്ങൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് പെരിന്തൽമണ്ണ: ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്നതിന് മുൻകരുതലും പ്രതിരോധവും ഉറപ്പാക്കാൻ ചെറുകര എസ്.എൻ.ഡി.പി ശതാബ്ദി സ്മാരക കോളജ് വിദ്യാർഥികൾ കുന്നക്കാവ് ജി.എൽ.പി സ്കൂളിൽ ഞായറാഴ്ച രാവിലെ പത്ത് മുതൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. സോഷ്യൽ വർക്ക് ഡിപ്പാർട്മെൻറ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, മൗലാന ആശുപത്രി എന്നിവർ സംയുക്തമായി നടത്തുന്ന ക്യാമ്പ് പ്രിൻസിപ്പൽ ഡോ. പി.കെ. ജഗന്നാഥിെൻറ അധ്യക്ഷതയിൽ ഏലംകുളം പഞ്ചായത്ത് പ്രസിഡൻറ് കെ. ആയിഷ ഉദ്ഘാടനം ചെയ്യും. ഐ.എം.എ പ്രസിഡൻറ് ഡോ. കെ.എ. സീതി മുഖ്യാതിഥിയാവും. ക്യാമ്പിൽ സ്ത്രീരോഗം, നേത്രരോഗം, പ്രമേഹം, ഇ.സി.ജി, ബി.പി, രക്തഗ്രൂപ് നിർണയം എന്നിവയും ജീവിതശൈലി രോഗങ്ങളെകുറിച്ച് വിദഗ്ധ ഡോക്ടർമാർ നയിക്കുന്ന ക്ലാസുകളും ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.