പുലാമന്തോൾ: നവീകരണം പൂർത്തിയാക്കിയ വളപുരം-കുളത്തൂർ-അമ്പലപ്പടി റോഡിെൻറ സമർപ്പണം ജില്ല പഞ്ചായത്ത് അംഗം എം.കെ. റഫീഖ നിർവഹിച്ചു. ചടങ്ങിൽ മഠത്തിൽ മൂസു ഹാജി അധ്യക്ഷത വഹിച്ചു. മേലേതിൽ സൈത് ഹാജി, കെ.ടി. ജമാൽ മാസ്റ്റർ, തേക്കത്ത് സൈതാലി, പി.ടി. ഗഫൂർ, ഗ്രാമപഞ്ചായത്ത് മെംബർ കെ.ടി. ഇസുദ്ദീൻ എന്നിവർ സംസാരിച്ചു. വർഷങ്ങളായി തകർന്നുകിടന്നിരുന്ന റോഡ് പുനർ നിർമിക്കുന്നതിനായി പ്രദേശവാസികൾ നിരവധി തവണ നിവേദനം നൽകിയിരുന്നു. തുടർന്നാണ് ജില്ല പഞ്ചായത്ത് അംഗം റഫീഖയുടെ വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ ചെലവഴിച്ച് റോഡിെൻറ നവീകരണ പ്രവർത്തനത്തിന് കഴിഞ്ഞദിവസം തുടക്കമായത്. സ്വകാര്യ ബസുകളടക്കം സർവിസ് നടത്തിയിരുന്നുവെങ്കിലും റോഡ് തകർന്നതോടെ പലപ്പോഴും സർവിസ് നിർത്തിവെക്കുകയായിരുന്നു. വളപുരത്തുനിന്ന് കൊളത്തൂർ ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിപ്പെടാനുള്ള ഏക മാർഗം കൂടിയാണ് ഇൗ റോഡ്. pulamanthol valapuram road inau rafeeka പടം : നവീകരിച്ച വളപുരം-അമ്പലപ്പടി റോഡിെൻറ സമർപ്പണം ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.