രാജ്യത്തെ നിയമങ്ങൾ സവർണരെ സഹായിക്കാനുള്ളത് -സി.ആര്‍. നീലകണ്ഠന്‍ മലപ്പുറം: രാജ്യത്തെ എല്ലാ നിയമങ്ങളും സവർണരെ സഹായിക്കാനുള്ളതാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠന്‍. പരിസ്ഥിതി പ്രവർത്തകനായ മമ്പാട് മുസ്തഫയെയും കുടുംബത്തെയും ആക്രമിച്ച കേസില്‍ പ്രതികളെ സഹായിക്കുന്ന പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവര്‍ണരെ പ്രീണിപ്പിക്കാനുള്ള സര്‍ക്കാറുകളുടെ ശ്രമം പാവപ്പെട്ടവര്‍ക്ക് നീതിനിഷേധമായി മാറുകയാണ്. പാവപ്പെട്ടവരെ കടന്നാക്രമിക്കുന്ന മാഫിയകളെ സഹായിക്കാനാണ് പൊലീസും കോടതിയും ശ്രമിക്കുന്നതെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു. ശ്രീജ നെയ്യാറ്റിന്‍കര, ഡോ. ആസാദ്, ഡോ. പി. ഗീത, പി.എ. പൗരൻ, വിളയോടി വേണുഗോപാൽ, എം.കെ. ദാമോദരൻ, എസ്. ബാബുജി, പി. സുന്ദരരാജന്‍ എന്നിവര്‍ സംസാരിച്ചു. photo: mn mm cr neelakandan പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നടത്തിയ കലക്ടറേറ്റ് ധര്‍ണ സി.ആർ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.