അരീക്കോട്: പുതിയ മലയാള സിനിമകളായ മാസ്‌റ്റർ പീസ്, വിമാനം എന്നിവയുടെ സീഡി വിൽപന നടത്തുന്നതിനിടെ യുവാവ് പിടിയിൽ. അരീക്കോട് ബസ്സ്റ്റാൻഡിലെ സീഡി കടയിൽനിന്ന് അരീക്കോട് മൈത്ര സ്വദേശി മുഹമ്മദ് ഷിബിലിയാണ് (20) പിടിയിലായത്. പകർപ്പവകാശം ലംഘിച്ച് പകർത്തി വിൽപന നടത്തിയതിനാണ് കേസെടുക്കുക. മൊബൈൽ ഫോണിലേക്ക് സിനിമ പകർത്തി കാണുന്നവരേയും കൈമാറ്റം ചെയ്യുന്നവരേയും നിരീക്ഷിക്കുന്നുണ്ട്. കൂടുതൽ അറസ്റ്റുണ്ടാവുമെന്നും പൊലീസ് അറിയിച്ചു. എസ്.ഐ കെ. സിനോദ്, അസി. എസ്.ഐ വിജയൻ, എസ്.സി പി.ഒ. മനോജ് കുമാർ, വേലായുധൻ, സി.പി.ഒമാരായ പ്രജീഷ് കുമാർ, ജയചന്ദ്രൻ, ശ്രീജിത്, സജീർ, വിജിത് എന്നിവരാണ് പൊലീസ് സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.