പാണ്ടിക്കാട്: അഗതിമന്ദിരത്തിലെ ചുമരുകൾക്ക് പുറത്തുള്ള കാഴ്ചകൾ കാണാൻ പാണ്ടിക്കാട് 'സൽവ'യിലെ അന്തേവാസികൾ ബേപ്പൂർ കടൽതീരം സന്ദർശിച്ചു. വയോധികർ, രോഗികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ, വീൽചെയറിൽ ജീവിതം കഴിച്ചുകൂട്ടുന്നവർ എന്നിവരെയാണ് സൽവ സംഘാടകരും സ്റ്റുഡൻറ് ഇനീഷ്യേറ്റീവ് ഇൻ പാലിയേറ്റിവ് പ്രവർത്തകരും സായാഹ്നം ചെലവഴിക്കാൻ ബീച്ചിലെത്തിച്ചത്. 'സ്നേഹ സായാഹ്നം' എന്ന പേരിലാണ് യാത്ര സംഘടിപ്പിച്ചത്. സൽവ കമ്മിറ്റി അംഗങ്ങളായ ടി.വി. ഹംസ, സി.കെ. അബ്ദുല്ല, കെ. അറഫാത്ത്, അബ്ദുൽ ജബ്ബാർ, ജമാൽ മുഹമ്മദ്, ജമീല, ഷരീഫ, മൻസൂർ, എസ്.ഐ.പി പ്രവർത്തകരായ ആഷിഖ്, ജാബിർ, നസ്റിൻ എന്നിവർ നേതൃത്വം നൽകി. ഫുട്ബാൾ പരിശീലന ക്യാമ്പ് വണ്ടൂർ: ഫുട്ബാൾ അക്കാദമിയുടെ കീഴിൽ ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന പരിശീലന ക്യാമ്പിലേക്ക് 2002 മുതൽ 2005 പ്രായപരിധിയിലുള്ള കുട്ടികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഫോൺ: 9605331614, 9207320803.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.