സൈനബക്ക് ഇനി ചോര്‍ന്നൊലിക്കാത്ത വീട്ടിൽ അന്തിയുറങ്ങാം

കാളികാവ്: പൂങ്ങോട് നാല് സ​െൻറ് കോളനിയില്‍ ആരാരും തുണയില്ലാത്ത സൈനബക്ക് ചോര്‍ന്നൊലിക്കാത്തൊരു വീട് ഒരുങ്ങി. പീപ്പിള്‍ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരാണ് കൊച്ചുവീട് നിര്‍മിച്ചുനല്‍കിയത്. പീപ്പിൾ ഫൗണ്ടേഷന്‍ 75,000 രൂപ വീടിനായി അനുവദിച്ചു. വീടില്ലാത്ത െസെനബയുടെ ദുരിതത്തെകുറിച്ച് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വായനക്കാര്‍ 31,000 രൂപയും അയച്ചുനല്‍കി. മറ്റു സഹായങ്ങളും ചേര്‍ത്ത് 1.12 ലക്ഷം ചെലവഴിച്ചാണ് വീടൊരുങ്ങിയത്. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ വീടി​െൻറ താക്കോല്‍ദാനം നടത്തി. ഏരിയ പ്രസിഡൻറ് ഷുക്കൂര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ഷമീര്‍ കാളികാവ്, ഷാജഹാന്‍, ഫവാസ്, അബു മാസ്റ്റര്‍, ടി. ബഷീർ മാസ്റ്റര്‍, ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൂന്നുവര്‍ഷം മുമ്പാണ് മിച്ചഭൂമിയായി ഇവര്‍ക്ക് കോളനിയില്‍ നാല് സ​െൻറ് ഭൂമി കിട്ടിയത്. എന്നാല്‍, സൈനബയുടേത് ഉൾപ്പെടെ കോളനിയിലെ മിക്ക വീടുകള്‍ക്കും പട്ടയമില്ല. ഇത് പഞ്ചായത്ത് പദ്ധതിയില്‍ വീട് ലഭിക്കാന്‍ തടസ്സമായി. ഇതോടെയാണ് സോളിഡാരിറ്റി സഹായവുമായി രംഗത്തെത്തിയത്. ................................ ................................ ................................ ................................................................ ................................ പടം: പൂങ്ങോട് നാല് സ​െൻറ് കോളനിയില്‍ സൈനബക്ക് നിർമിച്ച വീടി​െൻറ താക്കോല്‍ദാനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.