റോഡുകൾ ഉദ്​ഘാടനം ചെയ്തു

പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പതിനാലാം വാർഡിൽ ഗതാഗതയോഗ്യമാക്കിയ നാലു റോഡുകൾ പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം പി. ഫസീല അധ്യക്ഷത വഹിച്ചു. കുറ്റിപ്പുളി-മദ്റസകുന്ന്, കൊളപ്പറമ്പ് അംഗൻവാടി-വാളങ്ങോടൻ കുണ്ട്, പുളിക്കൽപറമ്പ് നാടിക്കുന്ന്-കൊളപ്പറമ്പ്, പയ്യപറമ്പ്-കണ്ടപ്പൻതൊടിക ശിവക്ഷേത്രം എന്നീ റോഡുകളാണ് തുറന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, വാർഡ് അംഗങ്ങളായ ഷരിത, ബുഷറ, പി. കുഞ്ഞു, പി.കെ. നാസർ, നീലാമ്പ്ര വീരാൻ, പി. റസാഖ്, വി. മൻസൂർ, പട്ടണത്ത് റഫീഖ്, കുഞ്ഞാപ്പു, സി. ഹാരിസ്, നൂറുദ്ദീൻ, പി. ശിഹാബ്, പി. ഫിറോസ്, പുളിക്കൽ അബൂബക്കർ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു. ഫോേട്ടാ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്‌ പതിനാലാം വാർഡിലെ റോഡ്‌ പ്രസിഡൻറ് കെ.പി. പ്രേമലത ഉദ്ഘാടനം ചെയ്യുന്നു വഴിയോര കച്ചവട ക്ഷേമസമിതി കണ്‍വെന്‍ഷന്‍ കാളികാവ്: വഴിയോര കച്ചവട സമിതി മണ്ഡലം കണ്‍വെന്‍ഷന്‍ കാളികാവ് വ്യാപാര ഭവനില്‍ നടന്നു. വി.കെ.എസ്.എസ് ഉപദേശക സമിതി അംഗം സലീം മമ്പാട് ഉദ്ഘാടനം ചെയ്തു. ആരിഫ് ചുണ്ടയില്‍ അധ്യക്ഷത വഹിച്ചു. റസീസ് ചോക്കാട്, സി.കെ. അഹമ്മദ് അനീസ്, ഹബീബ് റഹ്മാൻ പൂക്കോട്ടൂര്‍ എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികള്‍: റമീസ് ചോക്കാട്, ശിഹാബ് കാളികാവ് (സെക്ര.), നാസര്‍ (ട്രഷ.), മുഹമ്മദ് ചെറുമല, അഹമ്മദ് കണിയാര്‍തൊടിക (വൈസ് പ്രസിഡൻറുമാര്‍), ശിഹാബ് കൊടകന്നന്‍, അലി (ജോ. സെക്ര.), അബ്ദുറഹ്മാന്‍ തെക്കേടത്ത് (കൺ.), മുഹമ്മദ് മുബഷിര്‍, യൂനുസ് കാക്കി, കുഞ്ഞിമുഹമ്മദ്, സാജിദ് മമ്പാട്, മുഹമ്മദ് അസ്ലം മേച്ചേരി (കമ്മിറ്റി അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.