കോൺഗ്രസ് ലീഗിന് കീഴടങ്ങുന്നു -വിജയരാഘവൻ mpl പെരിന്തൽമണ്ണ: തീവ്ര ഹിന്ദുത്വത്തിെൻറ കടന്നുവരവിനെ മതനിരേപക്ഷതകൊണ്ട് പ്രതിരോധിക്കുകയാണ് സംസ്ഥാനത്തെ ഇടത് ഭരണകൂടമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവൻ. ജില്ല സമ്മേളന ഭാഗമായി പടിപ്പുര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'മാറുന്ന കേരളവും മലപ്പുറത്തിെൻറ മനസ്സും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ആർ.എസ്.എസിന് വളരാൻ പറ്റിയ സാഹചര്യം സൃഷ്ടിച്ചത് മുസ്ലിം ലീഗ് കൈക്കൊണ്ട നിലപാടുകളാണ്. കോൺഗ്രസാകെട്ട ലീഗിെൻറ നയങ്ങളോട് കീഴടങ്ങുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അഞ്ചാംമന്ത്രി സ്ഥാനം നേടാൻ പാണക്കാട് തങ്ങൾ ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ പോവുകയായിരുന്നു. കാന്തപുരം മർകസ് സമ്മേളനത്തിന് പോകുന്നതിൽനിന്ന് കോൺഗ്രസ് നേതാക്കളെ ലീഗ് തടഞ്ഞതാണ് ഏറ്റവും ഒടുവിലത്തേത് -വിജയരാഘവൻ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. സൈനബ അധ്യക്ഷത വഹിച്ചു. ആലേങ്കാട് ലീലാകൃഷ്ണൻ സംസാരിച്ചു. പടം...pmna MC 2 സി.പി.എം ജില്ല സമ്മേളന ഭാഗമായ സെമിനാർ എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.